അട്ടപ്പാടി: മധുവിന്റെ കൊലപാതകത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് അനുകൂലമായി വനം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. വനംവകുപ്പ് ജീവനക്കാരാണ് മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി.
മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുപോയപ്പോള്‍ വനംവകുപ്പിന്റെ ജീപ് അകമ്പടി പോയെന്ന ആരോപണവും തെറ്റാണ്. മധുവിനെ കൊണ്ടുപോയി അരമണിക്കൂറിനു ശേഷമാണ് വാഹനം അതുവഴി പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് മരയ്ക്കാര്‍ എന്നയാളാണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. വനം വകുപ്പിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് ക്വട്ടേഷന്‍ എടുത്തിട്ടുള്ള വ്യക്തിയുടെ ഡ്രൈവറാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാള്‍.