ന്യൂഡല്‍ഹി വനത്തില്‍ നിന്ന് ആദിവാസികളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആദിവാസികള്‍ പ്രതിഷേധവുമായി രംഗത്ത്.
രാജ്യത്ത് പത്തു ലക്ഷം ആദിവാസികളെ ഒഴിപ്പിക്കണമെന്ന തരത്തിലാണ് കോടതി വിധി വന്നത്. വിധിയെ നിയമപരമായി തന്നെ നേരിടുമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
2019 ജൂലൈ 27ന് മുന്‍പായി ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകവിധി.