വനം കൊള്ളക്കാരന്‍ വീരപ്പന്റെ ജീവിതകഥ വെബ് സീരീസ് രൂപത്തിലേക്ക്

നം കൊള്ളക്കാരന്‍ വീരപ്പന്റെ ജീവിത കഥ വെബ് സീരീസ് രൂപത്തില്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, കന്നഡ, തമിഴ്, തെലുഗു, മലയാളം ഭാഷകളിലാണ് സീരീസ് ഒരുങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ ബയോപിക് സിനിമകളുടെ അമരക്കാരന്‍ എ എം ആര്‍ രമേഷ് ആണ് സംവിധാനം ചെയ്യുന്നത്.

2013 ല്‍ രമേഷിന്റെ സംവിധാനത്തില്‍ അട്ടഹാസ ( കന്നഡ ), വനയുദ്ധം ( തമിഴ് ), വീരപ്പന്‍ ( തെലുഗു , മലയാളം ) എന്നീ പേരുകളില്‍ വീരപ്പന്റെ ജീവിത കഥ ഫീച്ചര്‍ ഫിലിം രൂപത്തില്‍ പുറത്തിറങ്ങി ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അന്ന് ക്യാമറ ചെയ്ത പ്രശസ്ത സംവിധായകന്‍ എസ് ഡി വിജയ് മില്‍ട്ടണ്‍ തന്നെയാണ് ഈ വെബ് സീരീസിനു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.

126 കൊലപാതകം, 2000 ല്‍ പരം ആനക്കൊമ്പ് കടത്തല്‍ , കോടിക്കണക്കിന് രൂപ വില വരുന്ന ചന്ദനത്തടി മുറിച്ചു കടത്തല്‍, കന്നഡ സൂപ്പര്‍ താരത്തിനെയും മന്ത്രിയെയും തട്ടിക്കൊണ്ടു പോയ സംഭവം, ഓപ്പറേഷന്‍ കൊക്കൂണ്‍ തുടങ്ങി എല്ലാം വിശദമായി വെബ് സീരീസില്‍ ഉണ്ടാകുമെന്ന് രമേഷ് പറയുന്നു.

10 മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള ഈ സീരീസില്‍ വീരപ്പന്റെ കുട്ടിക്കാലം മുതല്‍ കൊല്ലപ്പെടുന്നത് വരെയുള്ള സംഭവങ്ങള്‍ എല്ലാം ഉള്‍പ്പെട്ടിരിക്കും. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ അണിനിരക്കുന്ന സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.

Top