തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ മരങ്ങള്‍ നടില്ലെന്നു വനംമന്ത്രി കെ.രാജു. വ്യവസായ കരാര്‍ ഉള്ളതിനാല്‍ അക്കേഷ്യ നടന്നതു പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കില്ല. ഘട്ടംഘട്ടമായി അക്കേഷ്യ മരങ്ങള്‍ നടുന്നത് നിര്‍ത്തി ഫലവൃഷങ്ങള്‍ നടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലോട് വനഭൂമിയില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നതിനായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.