തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിന് മുന്നോടിയായി ദേശീയഗാനം പാടിക്കാന്‍ മറന്നു പോയതിന് രാജ്യത്തോട് ക്ഷമ ചോദിച്ച് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്.
മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും ദേശീയഗാനം ചൊല്ലിയിരുന്നില്ലെന്നും, മഴമുലം വൈകിയ മത്സരം തുടങ്ങാനുള്ള തിരക്കിനിടയില്‍ ഇക്കാര്യം എല്ലാവരും മറന്നു പോയതാണെന്നും, ആരും ഓര്‍മ്മിപ്പിച്ചിരുന്നില്ലെന്നും ജയേഷ് ജോര്‍ജ്ജ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.
തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
29 വര്‍ഷത്തിന് ശേഷമെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരുന്നു കഴിഞ്ഞദിവസം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നത്.
ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇത്. മഴ കാരണം രണ്ടര മണിക്കൂര്‍ വൈകി തുടങ്ങിയ കളി എട്ടോവറാക്കി ചുരുക്കിയിരുന്നു.
ഗ്രൗണ്ടില്‍ മികച്ച ഡ്രൈനേജ് സംവിധാനമൊരുക്കിയതിനാലാണ് മഴതോര്‍ന്ന് ഒരു മണിക്കൂറിനകം കളി തുടങ്ങാന്‍ സാധിച്ചത്.
മത്സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി.