പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിന്റെ സ്‌കോട്ട് ലാന്‍ഡിലെ ചിത്രീകരണം പൂര്‍ത്തിയായതായി അണിയറ വൃത്തങ്ങള്‍ അറിയിച്ചു.
ഒരു മാസക്കാലം നീണ്ടുനിന്ന സ്‌കോട്ട് ലാന്‍ഡിലെ ഷൂട്ടിങ്ങിന് ശേഷം ‘ആദം’ ടീം ഉടന്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുണ്ടക്കയക്കാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികമാര്‍.
കൃഷിയോടുള്ള താത്പര്യത്തിനിടയില്‍ കല്യാണംപോലും കഴിക്കാന്‍ മറന്നുപോകുന്ന ആദം ജോണ്‍ എമ്മി എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. ഇരുവരും പ്രണയത്തിലായി വിവാഹശേഷം ഹണിമൂണിനായി സ്‌കോട്‌ലന്‍ഡിലേക്ക് യാത്ര പുറപ്പെടുന്നു. ഈ യാത്രയ്ക്കിടയില്‍ ആദമിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന കഥാപാത്രങ്ങളും അതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നരേന്‍, രാഹുല്‍ മാധവ്, സിദ്ധാര്‍ഥ് ശിവ, മണിയന്‍പിള്ള രാജു, ജെയ്‌സ്, ലെന, ജയമേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്റ്‌മെന്റ്‌സിന്റെ ആദ്യമലയാള ചിത്രമാണ് ആദം ജോണ്‍.