ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.
പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും ചികിത്സയിലായിരുന്ന അപ്പോളോ ആശുപത്രിയിലും തെളിവെടുപ്പ് നടത്തും.
മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തെളിവുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം. നവംബര്‍ 22 വരെയാണ് തെളിവുകള്‍ നല്‍കാനുള്ള സമയ പരിധി.
പളനിസ്വാമി സര്‍ക്കാരാണ് കേസ് അന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയമിച്ചത്.