രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം; മാതാപിതാക്കള്‍ക്കും ആരാധകര്‍ക്കുമെതിരെ നടന്‍ വിജയ്

ചെന്നൈ: സംസ്ഥാനത്ത് ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ വിജയ്യുടെ ആരാധക സംഘടന തയ്യാറെടുക്കുന്നതിനിടെ, തന്റെ പേര് ഉപയോഗിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദളപതി വിജയ്. തന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് താരം കേസ് ഫയല്‍ ചെയ്തത്.

തന്റെ പേര് ഉപയോഗിച്ച് ഏതെങ്കിലും കൂടിക്കാഴ്ചയോ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തുന്നതില്‍ നിന്ന് അവരെ തടയണമെന്നും അവര്‍ക്കെതിരെ താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിക്കണമെന്നുമാണ് വിജയ് കോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

കേസ് സെപ്റ്റംബര്‍ 27ന് പരിഗണിക്കും. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തന്റെ പേര് ഒരു രീതിയിലും ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച് താരം പിതാവ് എസ്.എ ചന്ദ്രശേഖറിന് നോട്ടിസ് അയച്ചു. കൂടാതെ, തന്റെ ആരാധക സംഘടനയിലെ അംഗങ്ങളെയും വിജയ് സിവില്‍ സ്യൂട്ടില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

 

Top