ഗുവാഹത്തി: അസമിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂമിധർ ബർമൻ (91) അന്തരിച്ചു.
1967 ൽ അസം നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 7 തവണ എംഎൽഎയായ ബർമൻ, 4 തവണയും അസമിലെ ബോർഖെത്രി മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.1996 ൽ ഹിതേശ്വർ സൈക്കിയ അന്തരിച്ചതിനെത്തുടർന്നാണ് ബർമൻ ആദ്യം മുഖ്യമന്ത്രിയായത്. 23 ദിവസമായിരുന്നു ഭരണകാലം. 2010 ൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയ് ഹൃദയ ശസ്ത്രക്രിയയ്ക്കായി മാറി നിന്നപ്പോഴും ബർമൻ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളുടെയും മന്ത്രിയായിരുന്നു.
വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.