ഗോഹട്ടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഓഗസ്റ്റ് 26നാണ് തരുണ്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 16ന് അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു.