റായ്പുര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രമണ്‍ സിംഗ് ക്വാറന്റീനില്‍ പ്രവേശിച്ചു. കുടുംബത്തിലെ മറ്റുള്ളവരും ക്വാറന്റൈനിലാണെന്നും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പ്രവേശിക്കാനും പരിശോധനയ്ക്കു വിധേയരാകാനും അദ്ദേഹം ആവശ്യപ്പെട്ടു.