തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സെന്‍കുമാറിന്റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യത. വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്..
ടി.പി.ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.