ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര് ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗീലാനിയെ വിചാരണകോടതി വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സുപ്രീംകോടതി വെറുതെ വിട്ടിരുന്നു.
തുടര്‍ന്ന്, ജയില്‍മോചിതനായ അദ്ദേഹം വിചാരണ തടവുകാരുടെ മോചനമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് (സി.ആര്.പി.പി) എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു. ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്. മൃതദേഹം ജന്മദേശമായ കശ്മീരിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.