ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പട നയിക്കുകയാണെന്ന് തോമസ് ഐസക് കുറ്റുപ്പെടിത്തി. ഗവര്‍ണര്‍ കുത്തിയിരുന്ന് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പരിഹാസ്യമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചതിനും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ആശയവിനിമയം നടത്തിയതിനും പിന്നാലെയാണ് കേന്ദ്രതീരുമാനം. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ സി.ആര്‍.പി.എസ് സായുധ സേന ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്തിരുന്നു.

സിആര്‍പിഎഫ് വന്നാലും പ്രതിഷേധിക്കുമെന്നും ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യം രാഷ്ട്രീയമായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം നിലമേലില്‍ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. സര്‍വകലാശാലകള്‍ കാവിത്കരിക്കുന്നു എന്നാരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നത്.

Top