ന്യൂഡല്‍ഹി: ആധാര്‍ വലിയ രീതിയിലുള്ള സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള. വലിയ തോതില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് തീവ്രവാദ സംഘടനകള്‍ ഉപയോഗപ്പെടുത്തും. 2011ലെ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ അടിസ്ഥാനമാക്കാത്തത് ആധാറിന് തിരിച്ചടിയായി. തുടക്കത്തില്‍ തന്നെ ഈ വീഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. വ്യാജ കാര്‍ഡുകളും നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.