തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്ക് പിന്നില്‍: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍

കൊച്ചി: ബലാത്സംഗ കേസ് കെട്ടിച്ചമച്ചതെന്ന വിശദീകരണവുമായി ഹൈക്കോടതി മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനു. തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്ക് പിറകിലെന്നും പരാതിക്കാരിയെക്കൊണ്ട് തനിക്ക് എതിരെ വ്യാജ മൊഴി നല്‍കിച്ചുവെന്നും മനു ആരോപിക്കുന്നു. പ്രതിഛായ തകര്‍ക്കാന്‍ വേണ്ടിയും കരിയര്‍ നശിപ്പിക്കാനും ആണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴിയും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു. ഇത്തരം ആരോപണങ്ങളള്‍ തന്റെ കുടുംബ ജീവിതത്തെ തര്‍ക്കുമെന്ന് പറഞ്ഞ ഇദ്ദേഹം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

കേസില്‍ ഇദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇന്നലെ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇദ്ദേഹത്തില്‍ നിന്നും ഇന്നലെ രാജി എഴുതിവാങ്ങുകയും പുറത്താക്കുകയും ചെയ്തിരുന്നു.

2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പോലീസ് നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നല്‍കിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് അഭിഭാഷകന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകന്‍ അയച്ച വാട്‌സ് ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്ന

Top