ലൂസി കളപ്പുരയ്‌ക്കെതിരായ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി

ബംഗളൂരു: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ സഭാ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കാണിച്ച് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫിന് കത്തയച്ചു. മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ മാനന്തവാടി മുന്‍സിഫ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ സഭയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് മൈക്കിള്‍ എഫ് സല്‍ദാന പറയുന്നു.

ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നണ്‍സിയോക്കും സല്‍ദാന നേരത്തെ ലീഗല്‍ നോട്ടീസയച്ചിരുന്നു. സിസ്റ്റര്‍ ലൂസിക്കെതിരായ കത്ത് വത്തിക്കാനില്‍ നിന്നയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, കത്ത് വ്യാജമാണോ യഥാര്‍ത്ഥമാണോ എന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് സല്‍ദാന പറയുന്നു. കോടതി വിഷയം കൈകാര്യം ചെയ്യട്ടെയെന്നും, സിസ്റ്റര്‍ ലൂസിക്ക് വേണ്ടി ഹാജരാകുമെന്നും സല്‍ദാന പറഞ്ഞു.

Top