Former Income Tax department worker in Chennai arrested for acid attack

ചെന്നൈ: സഹപ്രവര്‍ത്തകയെ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ച മുന്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജി. പ്രഭുവിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകയായ മോഹിത് പഥകിനെയാണ് ഇയാള്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്.

ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്തിരുന്ന പ്രഭു സഹപ്രവര്‍ത്തകയുമായി പ്രണയത്തിലായിരുന്നു.

പിന്നീട് ഈ ജോലി ഉപേക്ഷിച്ച ഇയാള്‍ ഇലക്ട്രിക് ഷോപ്പില്‍ ജോലിക്ക് പ്രവേശിച്ചു. യുവതി തന്നെ അവഗണിച്ചതിന് പ്രതികാരമായാണ് ആസിഡ് ആക്രമണത്തിന് മുതിര്‍ന്നതെന്ന് പ്രഭു പൊലീസിനോട് പറഞ്ഞു. കൃത്യം നടത്താനായി ഒരു സുഹൃത്തും ഇയാളെ സഹായിച്ചിരുന്നു. സഹായിയെ പൊലീസിന് പിടികൂടാനായിട്ടില്ല.

അണ്ണാനഗറിലെ ഫ്‌ലാറ്റില്‍ വെച്ചാണ് മധ്യപ്രദേശുകാരിയായ യുവതി ആസിഡ് ആക്രമണത്തിന് ഇരയായത്. 40 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Top