ഡല്‍ഹി അണ്ടര്‍ 23 ടീം സെലക്ഷനിടെ അമിത് ഭണ്ഡാരിക്കുനേരെ ആക്രമണം

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെ ആക്രമണം.

അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെ ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന രണ്ട് മൂന്ന് കളിക്കാരാണ് ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്. സെലക്ഷന്‍ കിട്ടാതിരുന്ന ഒരു കളിക്കാരന്‍ തന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഭണ്ഡാരിക്ക് അടുത്തെത്തി ചോദിച്ചു . എന്നാല്‍, മറുപടി പറയുന്നതിനിടെ ഇയാള്‍ ആദ്യം കൈകൊണ്ട് ഭണ്ഡാരിയെ അടിക്കുകയും മറ്റ് മൂന്നുപേര്‍ ഇരുമ്പുവടിയും ഹോക്കി സ്റ്റിക്കും കൊണ്ട് അടിക്കുകയുമായിരുന്നു.

ആക്രമണത്തെത്തുടര്‍ന്ന് തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ ഉടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Top