രോഹിത് ശര്‍മ്മയെ സൗരവ് ഗാംഗുലിയോട് ഉപമിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബംഗാര്‍

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി ഇന്ത്യ മുന്നേറുകയാണ്. കളിച്ച എട്ട് മത്സരങ്ങളും ഇന്ത്യന്‍ സംഘം വിജയിച്ചു. 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനം ലോകകിരീടം നേടിയത്. 28 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ധോണിയും സംഘവും വിരാമമിട്ടു.എന്നാല്‍ ഈ 28 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍ കളിച്ചത് ഒരിക്കല്‍ മാത്രമാണ്.

ലോകകപ്പിന് തൊട്ടു മുമ്പാണ് ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയത്. ഇവര്‍ക്ക് അവസരവും ആത്മവിശ്വാസവും നല്‍കിയത് രോഹിത് ശര്‍മ്മയിലെ നായകനാണെന്ന് ബംഗാര്‍ പറയുന്നു. ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, വിരേന്ദര്‍ സേവാഗ്, ആശിഷ് നെഹ്‌റ തുടങ്ങിയ താരങ്ങളെ വളര്‍ത്തിയെടുത്തത് ഗാംഗുലിയാണ്. സമാന കാര്യം ഇപ്പോള്‍ രോഹിത് ചെയ്യുന്നതായും ബംഗാര്‍ വിലയിരുത്തി.

2003ലാണ് ഇന്ത്യന്‍ സംഘം കലാശപ്പോരിലേക്ക് ജയിച്ചുകയറിയത്. പക്ഷേ ഫൈനലില്‍ സൗരവ് ഗാംഗുലിയുടെ ടീം ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. 2001ല്‍ ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്നതും സൗരവ് ഗാംഗുലിയിലെ നായകനാണ്. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ നായകന്‍ രോഹിത് ശര്‍മ്മയെ സൗരവ് ഗാംഗുലിയോട് ഉപമിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും ബാറ്റിംഗ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാര്‍.

 

Top