ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കിരീടം നേടാത്തതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്

ബാംഗ്ലൂര്‍: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കഴിഞ്ഞ പത്തുവര്‍ഷമായി കിരീടം നേടാത്തതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. തുടര്‍ച്ചയായി ഐസിസി ടൂര്‍ണമെന്റുകളുടെ സെമിയിലും ഫൈനലിലും തോല്‍ക്കുന്നുണ്ടെങ്കിലും ടീം ഇന്ത്യയെ ‘ചോക്കേഴ്‌സ്’ എന്ന് വിളിക്കാനാവില്ലെന്നും എന്നാലും എവിടെയോ എന്തോ പന്തികേടുണ്ടെന്നും വെങ്കിടേഷ് പ്രസാദ് എക്‌സില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

2013ല്‍ എം എസ് ധോണിക്ക് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2014ലെ ടി20 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ പുറത്തായി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും തോറ്റ ഇന്ത്യ 2021ലെ ടി20 ലോകകപ്പില്‍ ആദ്യ റൗണ്ടിലും ലോക 2021ലെയും 2023ലെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളിലും 2022ലെ ടി20 ലോകകപ്പ് സെമിയിലും തോറ്റ് പുറത്തായി. ഒടുവില്‍ 2023ലെ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ 10 കളികള്‍ ജയിച്ച് ഫൈനലിലെത്തി റെക്കോര്‍ഡിട്ടശേഷം ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പത്താം പത്താമത്തെ ഐസിസി നോക്കൗട്ട് തോല്‍വി ആ?തോടെ നമ്മളെ പടിക്കല്‍ കലമുടക്കുന്നവരെന്ന് പറയാനാവുമോ എന്നായിരുന്നു പ്രസാദിനോട് ആറാധകന്റെ ചോദ്യം. തീര്‍ച്ചയായും നമ്മള്‍ പടിക്കല്‍ കലമുടക്കുന്നവരല്ല, കാരണം ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് തവണ ടെസ്റ്റഅ പരമ്പര നേടിയിട്ടുണ്ട് നമ്മള്‍. പ്രത്യേകിച്ച് നമ്മള്‍ രണ്ടാം തവണ നേടിയ പരമ്പര. ടീമിലെ പ്രധാന താരങ്ങളില്‍ പകുതിയോളം പേര്‍ ഇല്ലാതിരുന്നിട്ടും നമുക്ക് പരമ്പര നേടാനായി. അത് ഇന്ത്യയുടെ എക്കാലത്തെയും മഹത്തായ വിജയങ്ങളിലൊന്നാണ്. ഇതൊക്കെ ആണെങ്കിലും കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഐസിസി കിരീടങ്ങളൊന്നും നേടാനാവാത്തതില്‍ എവിടെയോ എന്തോ പന്തികേടുണ്ടെന്നുള്ളത് ഉറപ്പാണ്-പ്രസാദ് മറുപടി നല്‍കി.

Top