ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് തിരിച്ചടി. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ഹൈക്കോടതിയും ഭരണഘടന കോടതിയാണെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവാണ്. ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് അറസ്റ്റ് എന്നായിരുന്നു ഹേമന്ദ് സോറന് വേണ്ടി ഹാജരായ കപില്‍ സിബലിന്റെ പ്രധാന വാദം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.
രാജിക്ക് പിന്നാലെ ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. സോറന്റ് അറസ്റ്റില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഏജന്‍സി അധികാരം ദുരുപയോഗം ചെയ്തുവെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുളളതുമാണെന്ന് പറഞ്ഞ സോറന്‍ എസ് സി, എസ്ടി ആക്ട് പ്രകാരം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.