ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കണമെന്നും സര്‍ക്കാരിനെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗതീഷ് ഷെട്ടാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസ്വാമിക്ക് ഒരു സീറ്റാണ് ലഭിച്ചത്. അതിനാല്‍ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഉടന്‍ കുമാരസ്വാമി പദവി രാജിവയ്ക്കണമെന്നും ഷെട്ടാര്‍ പറഞ്ഞു.
എച്ച്.ഡി. ദേവഗൗഡയ്ക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ഇനി അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു.