Former Maoist rebel Prachanda elected as Nepal Prime Minister

കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് നേതാവ് പ്രചണ്ഡ തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവാണ് പ്രചണ്ഡ.

പ്രധാനമന്ത്രി പദത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയം കഴിഞ്ഞിട്ടും മറ്റാരും പത്രിക നല്‍കാത്തതിനെ തുടര്‍ന്ന് പ്രചണ്ഡ തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. രണ്ടാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്.

കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഓലി വിശ്വാസവോട്ടെടുപ്പ് പ്രമേയം മുന്നില്‍ക്കണ്ട് രാജിവെച്ചത്. 2009ലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പ്രചണ്ഡ ഒന്‍പത് മാസത്തിന് ശേഷം രാജിവെച്ചിരുന്നു.

2013ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പരാജയപ്പെട്ട പാര്‍ട്ടി പാര്‍ലമെന്റില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.

Top