തിരുവനന്തപുരം: : മുന്‍ മന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.ജെ തങ്കപ്പന് അന്തരിച്ചു. 87 വയസ്സായിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1987 മുതല്‍ 1991 വരെ ഇ.കെ നയനാര്‍ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നു. പ്രോട്ടേം സ്പീക്കര്‍, നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
1983 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തി. കെ. കരുണാകരന്റെ മണ്ഡലം പിടിച്ചെടുത്താണ് വി.ജെ ചരിത്രമെഴുതിയത്. 1982 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ. കരുണാകരന് നേമം നിയമസഭാമണ്ഡലത്തോടൊപ്പം മാള നിയമസഭാമണ്ഡലത്തിലും മല്‍സരിച്ച് വിജയിച്ചു.