കോട്ടയം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംപി ഗോവിന്ദൻ നായർ അന്തരിച്ചു. 96 വയസ്സായിരുന്നു. ആർ ശങ്കറിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന ഗോവിന്ദൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അഭിഭാഷകൻ ആയിരുന്ന ഗോവിന്ദൻ നായർ കേരള ബാർ അസോസിയേഷൻ അംഗം, എൻഎസ്എസ് പ്രതിനിധി സഭാംഗം, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കെഎഫ്‌സി, മീറ്റ് പ്രൊഡക്ട്്‌സ് ഓഫ് ഇന്ത്യ ചെയർമാൻ എന്നീ പദവികളും വഹിച്ചു.