മാവോവാദികളുടെ പേരില്‍ ഭീഷണിക്ക് ഇരയായവരില്‍ മുന്‍ മന്ത്രിമാരും

കോഴിക്കോട്: മാവോവാദികളുടെ പേരില്‍ വ്യവസായികള്‍ക്ക് ഭീഷണിക്കത്തയച്ച കേസിലെ പ്രതികള്‍ നേരത്തേയും നിരവധിപേരെ തട്ടിപ്പിനിരയാക്കിയതായി റിപ്പോര്‍ട്ട്. പണമാവശ്യപ്പെട്ട് ഇവരുടെ കെണിയില്‍ കുടുങ്ങിയത് രണ്ടു കേന്ദ്രമന്ത്രിമാരടക്കം മൂന്നു മുന്‍മന്ത്രിമാരും വ്യവസായികളുമാണെന്ന് വിവരം ലഭിച്ചു. കേസില്‍ അറസ്റ്റിലായ പാറോപ്പടിയിലെ ഹബീബ് റഹ്മാനെയും കട്ടിപ്പാറയിലെ ഷാജഹാനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ഇതിന്റെയെല്ലാം സൂത്രധാരന്‍ ഹബീബ് റഹ്മാനായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഭിച്ച മൊഴികളില്‍നിന്നും സംഘം പലരെയും തട്ടിപ്പിനിരയാക്കിയതായി വ്യക്തമായിട്ടുണ്ടെന്നും മൊഴി വിശദമായി പരിശോധിച്ചശേഷം കൂടുതല്‍ ചോദ്യം ചെയ്യാന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നുമാണ് സി ബ്രാഞ്ച് പറയുന്നത്.

Top