യുവതിയ്ക്ക് നേരെ തോക്കു ചൂണ്ടിയ സംഭവം; മുന്‍ എംപിയുടെ മകന്‍ കീഴടങ്ങി

ARREST

ന്യൂഡല്‍ഹി: യുവതിക്ക് നേരെ പരസ്യമായി തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ മുന്‍ എംപിയുടെ മകന്‍ കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പ്രശ്‌സ്ത ഫൈവ് സ്റ്റാര്‍ ഹോട്ടലിന് മുന്നില്‍വച്ച് മുന്‍ എംപിയും ബിഎസ്പി നേതാവുമായ രാകേഷ് പാണ്ഡെയുടെ മകന്‍ ആഷിശ് പാണ്ഡേ യുവതിക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ആശിഷിനെതിരെ കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, സുരക്ഷയുടെ ഭാഗമായാണ് താന്‍ തോക്ക് ചൂണ്ടിയതെന്ന് ആശിഷ് പാണ്ഡെ പ്രതികരിച്ചു. നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്, അതാണ് കീഴടങ്ങിയത്. ഇതുവരെ തന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് പോലുമില്ലെന്നും ആശിഷ് വ്യക്തമാക്കി. ഒരു ഭീകരവാദിയെ പോലെയാണ് പൊലീസ് തന്നെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രാജ്യത്തുടനീളം അന്വേഷണവും നടത്തിയെന്നും ആശിഷ് പറഞ്ഞു.

ആരാണ് സ്ത്രീകളുടെ ടോയ്‌ലറ്റില്‍ പോയതെന്നും, ആര് ആരെയാണ് ഭീഷണിപ്പെടുത്തിയതെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാന്‍ മനസ്സിലാകും. തോക്ക് തന്റെ കൈവശം എപ്പോഴും ഉണ്ടാകും. സംഭവം നടന്ന ദിവസം തോക്ക് യുവതിക്കുനേരെ ചൂണ്ടിയിട്ടില്ല. കൈയ്യില്‍ വയ്ക്കുക മാത്രമാണ് ചെയ്‌തെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു.

Top