ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് ഐ.സി.സി ക്രിക്കറ്റിനെ ഇല്ലാതാക്കിയെന്ന് ഐ.സി.സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ഷുഐബ് അക്തര്‍. ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ മാത്രം മത്സരമായി. അവര്‍ നന്നായി ചെയ്തു എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ അത് അവര്‍ എന്താണോ ഉദ്ദേശിച്ചത് അത് നന്നായി ചെയ്തു എന്നാണ്. അക്തര്‍ വ്യക്തമാക്കുന്നു.
ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയില്‍ സഞ്ജയ് മഞ്ജരേക്കറുമായുള്ള അഭിമുഖത്തിനിടയിലാണ് അക്തറിന്റെ വിമര്‍ശനം. ഒരു ഓവറില്‍ ഒരു ബൗണ്‍സര്‍ എന്ന നിയമം മാറ്റണം. രണ്ട് ന്യൂബോളും ഔട്ട്‌സൈഡില്‍ നാല് ഫീല്‍ഡര്‍മാരുമായാണ് നമ്മള്‍ കളിക്കുന്നത്. നിങ്ങള്‍ ഐ.സി.സിയോട് ചോദിക്കൂ, ക്രിക്കറ്റിന് വളര്‍ച്ചയാണോ അതോ തളര്‍ച്ചയാണോ ഉണ്ടായതെന്ന്. അക്തര്‍ കൂട്ടിച്ചേര്‍ത്തു.