കോവിഡ്; പാകിസ്ഥാന്‍ മുന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് അന്തരിച്ചു

ഇസ്ലാമാബാദ്: കോവിഡ് ബാധിച്ച് മുന്‍ പാകിസ്ഥാന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് അന്തരിച്ചു. 50 വയസ്സായിരുന്നു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിന് പിന്നാലെ മൂന്നു ദിവസത്തോളം പെഷവാറിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കോവിഡ് മൂലം മരണപ്പെടുന്ന പാകിസ്ഥാനിലെ ആദ്യ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമാണ് സഫര്‍ സര്‍ഫ്രാസ്.

1988-ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സഫര്‍ ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാനായിരുന്നു. 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി 616 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 1994-ലാണ് വിരമിച്ചത്. വിരമിച്ച ശേഷം പെഷാവര്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.

Top