ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി ഷെരീഫിനെ വിദേശത്തേക്ക് കൊണ്ടു പോകണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇതിന് അനുമതി നിഷേധിക്കുകയാണെന്നാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് ആരോപിക്കുന്നത്.
വിദേശ യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനായി നവാസ് ഷെരീഫിന് നിരവധി മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. വീണ്ടും അത്തരം മരുന്നുകള്‍ തുടരാനിവില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത് .
നവാസ് ഷെരീഫിന്റെ രക്തത്തില്‍ പ്ലേറ്റ്ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും പ്രമേഹവും, രക്തസമ്മര്‍ദ്ദവും കൂടുതലാണെന്നുമാണ് റിപ്പോര്‍ട്ട് .വിദേശയാത്ര ഇനിയും വൈകിയാല്‍ നവാസ് ഷെരീഫിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.