ന്യൂഡല്‍ഹി:മന്‍മോഹന്‍സിങ്ങിനെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് വീണ്ടുമെത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ബി ജെ പി നേതാവായ മദന്‍ ലാല്‍ സെയ്നിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് മന്‍മോഹന്‍ സിങ് മത്സരിക്കുക.
കഴിഞ്ഞതവണ അസമില്‍നിന്ന് രാജ്യസഭയിലെത്തിയ സിങ്ങിന്റെ കാലാവധി ജൂണ്‍മാസത്തില്‍ അവസാനിച്ചിരുന്നു.
സമാജ് വാദി പാര്‍ട്ടി എം പിയായിരുന്ന നീരജ് ശേഖര്‍ സ്ഥാനം രാജിവെച്ച് ബിജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെ ഉത്തര്‍പ്രദേശിലും ഒരു രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നിട്ടുണ്ട്. നീരജിനെ തന്നെയായിരിക്കും ബി ജെ പി ഇവിടെ നിന്ന് രാജ്യസഭയിലേക്ക് അയക്കുക.
രാജ്യസഭയില്‍ ഒഴിവുവന്ന രണ്ടു സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 26നാണ് നടക്കുന്നത്. ഓഗസ്റ്റ് ഏഴിന് വിജ്ഞാപനം പുറത്തുവരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 14 ആണ്.