ഹൂസ്റ്റണ്‍: അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്‌കാരം വ്യാഴാഴ്ച നടത്തും. 41ാം പ്രസിഡന്റായിരുന്ന ബുഷ്(94) വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ഒമ്പതു മാസം മുമ്പ് അന്തരിച്ച ഭാര്യ ബാര്‍ബറയുടെയും മൂന്നു വയസുള്ളപ്പോള്‍ മരിച്ച മകള്‍ റോബിന്റെയും കബറിടങ്ങള്‍ക്കടുത്താണ് ബുഷിനെയും സംസ്‌കരിക്കുന്നത്.
ബുധനാഴ്ച വാഷിംഗ്ടണിലും വ്യാഴാഴ്ച ടെക്‌സസിലുമായി രണ്ടുവട്ടം അന്ത്യകര്‍മങ്ങള്‍ നടക്കും. വാഷിംഗ്ടണിലെ കര്‍മങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും അടക്കമുള്ളവര്‍ പങ്കെടുക്കും. ബുഷിനോടുള്ള ബഹുമാനാര്‍ഥം ട്രംപ് ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണില്‍നിന്നും വ്യാഴാഴ്ച രാവിലെ ബുഷിന്റെ മൃതദേഹം ടെക്‌സസിലേക്കു കൊണ്ടുവരും.