മുന്‍ രാഷ്ട്രപതി ആര്‍ എസ് എസ് വേദിയില്‍ ; എതിര്‍പ്പുമായി മകള്‍

pranab

ന്യൂഡല്‍ഹി: ആര്‍എസ്‌എസ്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സ്വയംസേവകരുടെ പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങിലാണ് പ്രണബ് സംസാരിക്കുക. ഇതിനിടെ പ്രണബ്‌ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും അദ്ദേഹത്തിന്റെ നടപടിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

ആര്‍എസ്എസിനും ബിജെപിക്കും മേല്‍ക്കൈ നല്‍കാനേ നടപടി ഉപകരിക്കൂവെന്നാണ് ശര്‍മിഷ്ഠ ട്വിറ്ററില്‍ കൂറിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപക്ഷേ എല്ലാവരും മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങള്‍ക്കൊപ്പം പ്രണബിന്റേതെന്ന പേരില്‍ ആര്‍എസ്എസ് നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുന്‍ രാഷ്ട്രപതി മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും ശര്‍മിഷ്ഠ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

Top