ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെയുള്ള ആദ്യയാത്രയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കും. നവംബര്‍ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ മന്‍മോഹന്‍സിംഗ് പങ്കെടുക്കുന്ന വിവരം പഞ്ചാബ് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയാണ് അറിയിച്ചത്. സുല്‍ത്താന്‍പുര്‍ ലോധിയില്‍ ഇന്ത്യ നടത്തുന്ന പ്രധാന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചതയായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും സിഖുമത വിശ്വാസി ആയതു കൊണ്ടുമാണ് ക്ഷണമെന്നുമാണ്
ഖുറൈശി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യന്‍ പക്ഷത്തു നിന്നാവും മന്‍ മോഹന്‍സിംഗ് പങ്കെടുക്കുക.
പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലുള്ള ഗുരുനാനാക്ക് ദേരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ പാക്കിസ്ഥാനിലെ കര്‍താര്‍പുര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്ന ഈ ഇടനാഴി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇനി മുതല്‍ തീര്‍ഥാടനത്തിന് പെര്‍മിറ്റ് എടുത്താല്‍ മാത്രം മതിയാകും.