ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവി രജീന്ദര്‍ ഖന്നയെ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായി നിയമിച്ചു. അരവിന്ദ് ഗുപ്ത സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രജീന്ദര്‍ ഖന്നയുടെ നിയമനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമനകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് യോഗമാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്തത്.
2016ലാണ് റോയുടെ മേധാവി സ്ഥാനത്തു നിന്നും രജീന്ദര്‍ ഖന്ന വിരമിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഭീകരവാദ വിരുദ്ധ വിദഗ്ദ്ധനായാണ് ഖന്ന അറിയപ്പെടുന്നത്. മുംബൈയ് ഭീകരാക്രമണം, കാശ്മീര്‍ പ്രക്ഷോഭം എന്നിവയടക്കം രാജ്യം നേരിട്ട സുപ്രധാന വിഷയങ്ങളില്‍ ഖന്നയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. 1978 ബാച്ച് റോ ഉദ്യോഗസ്ഥനായ രജീന്ദര്‍ ഖന്ന നിരവധി തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.