ലണ്ടന്‍: മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന് നേരെ അജ്ഞാത വിഷവസ്തു പ്രയോഗം. ബ്രിട്ടന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയലായ സെര്‍ജി സ്‌ക്രിപ്പില്‍ എന്നയാള്‍ക്കെതിരെയാണ് അജ്ഞാത വിഷവസ്തു പ്രയോഗിച്ചത്.
ഗുരുതരാവസ്ഥയിലായ ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സലിസ്ബറിയിലെ ഷോപ്പിംഗ് മാളിന് സമീപമാണ് സംഭവം. സംഭവത്തില്‍ മറ്റൊരു യുവതിക്കും വിഷപ്രയോഗം ഏറ്റിട്ടുണ്ട്.
വിഷ വസ്തുവിന്റെ രൂപത്തിലുള്ള സാംപിളുകള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ല. ഷോപ്പിംഗ് മാളിലെ ബെഞ്ചില്‍ ലഹരിക്ക് അടിപ്പെട്ടവരെപോലെയാണ് സെര്‍ജിയെ കണ്ടെത്തിയത്. ഇയാള്‍കൊപ്പം കണ്ട പെണ്‍കുട്ടിയും അബോധാവസ്ഥയിലായിരുന്നു.
മാള്‍ അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാരപ്പണി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെര്‍ജിയെ 2004ല്‍ അറസ്റ്റ് ചെയ്തിരുന്നു. 2006ല്‍ 13 വര്‍ഷത്തേക്ക് ഇയാള്‍ക്കെതിരെ റഷ്യ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. 2010ല്‍ പ്രസിഡന്റ് ദിമിത്രി മെന്‍ഡലിയേവ് മാപ്പ് നല്‍കിയതോടെയാണ് സെര്‍ജി പുറത്തിറങ്ങിയത്.
യുകെയുടെ ചാര സംഘടനനായ എംഐആറിന് ഉള്‍പ്പെടെ വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. യുഎസ് അറസ്റ്റ് ചെയ്ത റഷ്യന്‍ ചാരസുന്ദരിക്ക് പകരം റഷ്യ യുഎസിന് വിട്ടുകൊടുത്ത കുറ്റവാളി കൂടിയാണ് സെര്‍ജി സ്‌ക്രിപല്‍.