കൊച്ചി: എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയും മുന്‍ മാധ്യമപ്രവര്ത്തകൻ ശാന്തിമോന് ജേക്കബും തമ്മിൽ വിവാഹിതരായി.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. മാണി പുതിയിടം വിവാഹം ആശീര്‍വദിച്ചു.
സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. സിറിയക് തുണ്ടിയില്‍ എന്നിവർ സഹകാര്‍മികരായിരുന്നു.
കലൂര്‍-കടവന്ത്ര റോഡിലുള്ള പാര്‍ക്ക് സെന്‍ട്രല്‍ ഹോട്ടലില്‍ വിവാഹസത്കാരം നടന്നു.
മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമാണ് ശാന്തിമോന് ജേക്കബ്. എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ വെച്ച് മെയ് ഏഴിനായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്.
മാധ്യമ പ്രവര്ത്തകന് കൂടിയായ ശാന്തിമോന് ഇംഗ്ലണ്ടില്‍ ബിസിനസാണ്. അടിമാലി സ്വദേശിയായ ശാന്തിമോന്റെ ഭാര്യ മൂന്ന് വര്‍ഷം മുമ്പ് മരിച്ചതിന് തുടര്‍ന്ന് ശാന്തിമോന് ആത്മീയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.