റീസര്‍വ്വേ സംബന്ധിച്ച പരാതി തീര്‍പ്പാക്കിയില്ല; താലൂക്ക് ഓഫീസില്‍ വിമുക്തഭടന്റെ ആത്മഹത്യാശ്രമം

പത്തനംതിട്ട: റീസര്‍വ്വേ സംബന്ധിച്ച പരാതി തീര്‍പ്പാക്കിയില്ല എന്നാരോപിച്ച് പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ വിമുക്തഭടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.മെഴുവേലി സ്വദേശി വര്‍ഗ്ഗീസ് പി തോമസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. അരമണിക്കൂറിലധികം ഓഫീസില്‍ ഇരുന്ന ഇയാളെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. വര്‍ഗ്ഗീസിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ റീസര്‍വ്വേയില്‍ തെറ്റുണ്ടെന്നും തിരുത്തണമെന്നും കാണിച്ച് നല്‍കിയ അപേക്ഷയില്‍ 13 വര്‍ഷമായിട്ടും തീര്‍പ്പാക്കിയില്ലെന്നാണ് പരാതി. എന്നാല്‍ ഭൂമിയില്‍ ഒരു ഭാഗം പുറംപോക്കാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Top