കോവിഡ് ബാധിതരായ കുട്ടികള്‍ക്ക് സഹായവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡുപ്ലെസിസ്

കേപ്ടൗണ്‍: ലോകത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. കായിക മേഖലയെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് ബാധിതരായ സാധാരണക്കാരായ കുട്ടികളെ സഹായിക്കുന്നതിനായി തന്റെ ബാറ്റും പിങ്ക് ഏകദിന ജേഴ്സിയും ലേലത്തില്‍ വെയ്ക്കാന്‍ വിട്ടുനല്‍കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്. ദക്ഷിണാഫ്രിക്കയിലെ സഹതാരവും ഇതിഹാസ താരങ്ങളിലൊരാളുമായ എബി ഡിവില്ലിയേഴ്സിനോടും ബാറ്റും ജേഴ്സിയും ലേലത്തിന് വെക്കാന്‍ ഡുപ്ലെസിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

duplessis, donate,ദക്ഷിണാഫ്രിക്കയിലെ കൊറോണ ബാധിതരുടെ അവസ്ഥ ഞങ്ങള്‍ അനൂഭവിച്ചിട്ടുള്ളതാണ്. എന്റെ പുതിയ ബാറ്റും 2016ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഉപയോഗിച്ച ഒപ്പിട്ട പിങ്ക് ജേഴ്സിയും ഓള്‍ ഇന്‍ ആഫ്രിക്ക വെബ്സൈറ്റിലൂടെ ലേലം ചെയ്യുകയാണ്. ദരിദ്രരായ കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ലേലം സംഘടിപ്പിക്കുന്നത്’-ഡുപ്ലെസിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ മറ്റ് താരങ്ങളും സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് ഡുപ്ലെസിസ് അഭ്യര്‍ത്ഥിച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, സുരേഷ് റെയ്ന, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കോവിഡ് ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു.

Top