യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട വെടിവയ്പ്പ് കേസില്‍ അറസ്റ്റിലായി. മണിപ്പൂര്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മയാണ് അറസ്റ്റിലായത്. ഇയാളെ ഈ മാസം 25 വരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇംഫാലില്‍ കഴിഞ്ഞ 14നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു.
മനോഹര്‍മ ബാരിഷ് ശര്‍മ ഈ കേസില്‍ മുഖ്യപ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ശര്‍മയ്ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.