തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയില്‍

ഹൈദരാബാദ്:തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയില്‍. വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് കെ ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെസിആറിന്റെ ആരോഗ്യനില തൃപ്തികരമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കെസിആര്‍ തന്റെ ഫാം ഹൗസില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെസിആറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.

Top