ചെന്നൈ: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിംഗ്(75) അന്തരിച്ചു.
ഹൃദയാഘാതം മൂലം ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1959-62 കാലഘട്ടത്തില്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞ മില്‍ഖാ നാലു ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു മല്‍സരങ്ങള്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്നാടിന് വേണ്ടി കളിച്ച മില്‍ഖാ എട്ടു സെഞ്ചുറി അടക്കം 4,324 റണ്‍സും നേടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
മില്‍ഖയുടെ മൂത്ത സഹോദരന്‍ കൃപാല്‍ സിംഗും ഇന്ത്യന്‍ താരമായിരുന്നു. 1961-62 കാലത്ത് ഇംഗ്ലണ്ടില്‍ നടന്ന ഒരു ടെസ്റ്റില്‍ ഇരുവരും ഒരുമിച്ച് ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ട്.