മുന്‍ കേന്ദ്രമന്ത്രി അശ്വനികുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

ഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയായി ഒരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്രമന്ത്രി അശ്വനികുമാര്‍ ആണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ കേന്ദ്ര നിയമമന്ത്രിയായിരുന്നു അശ്വനികുമാര്‍.

46 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് അശ്വനികുമാര്‍ അവസാനിപ്പിച്ചത്. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കി.

സ്വാതന്ത്ര്യസമരസേനാനികള്‍ മുന്നോട്ടുവെച്ച ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പൊതു പ്രശ്നങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കും. കഴിഞ്ഞകാലങ്ങളില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയുണ്ടെന്നും സോണിയ?ഗാന്ധിക്ക് നല്‍കിയ കത്തില്‍ അശ്വനി കുമാര്‍ സൂചിപ്പിച്ചു.

Top