ഫോര്‍മുല വണ്‍ സീസണിനു നാളെ തുടക്കം. ഇന്ത്യന്‍ സമയം രാവിലെ 10.40ന് മെല്‍ബണിലെ മെല്‍ബണ്‍ ഗ്രാന്‍ഡ് പ്രിക്സ് സര്‍ക്യൂട്ടിലാണ് പുതിയ സീസണിനു തുടക്കം കുറിക്കുക. ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയിലൂടെയാണ് ഈ സീസണിലെ ആദ്യ റേസിനു വേഗതയുടെ രാജാക്കന്മാര് തയ്യാറെടുക്കുന്നത്.
ഓരോ റേസിലും പത്ത് ടീമുകള്‍ക്കായി 20 ഡ്രൈവര്‍മാരാണ് റേസില്‍ പങ്കെടുക്കുന്നത്. സീസണില്‍ ആകെ 21 റേസുകളാണ് നടക്കുക. 2017ല്‍ മെര്സിഡേഴ്സിന്റെ ലൂയിസ് ഹാമിള്ട്ടണ് ആണ് ഫോര്‍മുല വണ്‍ ചാമ്പ്യനായത്.