റോം: ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ ഫെരാരിയില്‍. 2025 ഫോര്‍മുല വണ്‍ സീസണ്‍ മുതലാണ് ഏഴുതവണ ലോകചാമ്പ്യനായ ബ്രിട്ടീഷ് താരം ഇറ്റാലിയന്‍ ടീമിന്റെ ഡ്രൈവറാകുക. ഹാമില്‍ട്ടന്റെ രംഗപ്രവേശം ഇക്കാര്യം ഫെരാരി സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ലോസ് സെയിന്‍സിന് പകരക്കാരനായാണ് ഹാമില്‍ട്ടണ്‍ ഫെരാരിയില്‍ എത്തുന്നത്.
റേസിംഗ് ട്രാക്കിലെ എക്കാലത്തെയും മികച്ച താരമായാണ് ഹാമില്‍ട്ടണെ വിലയിരുത്തുന്നത്. ഏഴ് തവണ ലോകചാമ്പ്യനായ ഹാമില്‍ട്ടണ്‍ ആകെ 103 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫോര്‍മുല വണ്‍ ലോകകിരീടങ്ങളില്‍ ഒരു തവണ കൂടി വിജയിച്ചാല്‍ കൂടുതല്‍ തവണ ലോകചാമ്പ്യനാകുന്ന താരമെന്ന റെക്കോര്‍ഡ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കും.
ജീവിതത്തില്‍ എടുത്തിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു. തന്റെ 13-ാം വയസ് മുതല്‍ മെഴ്‌സിഡെസിനൊപ്പമാണ്. എക്കാലവും മെഴ്‌സിഡെസ് കുടുംബം തനിക്ക് മികച്ച പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സമയമായെന്നും ഹാമില്‍ട്ടണ്‍ വ്യക്തമാക്കി.