Fort Kochi- home stay-Inteligence report

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകളില്‍ 80 എണ്ണം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ എസ്. സുഹാസ് പറഞ്ഞു.

ഹോംസ്റ്റേയിലെ പീഡനം ടൂറിസത്തെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയിലുണ്ടായ പീഡനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ഹോംസ്റ്റേകളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ഹോംസ്റ്റേയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ അല്‍ത്താഫ്, ഇജാസ്, ക്രിസ്റ്റി ഇ. ജൂഡ്, ജോണ്‍ ബ്രിസ്റ്റോ, ക്ലിപ്റ്റണ്‍ ഡി. കോത, ചേര്‍ത്തല സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ഫോര്‍ട്ട് കൊച്ചി പൊലീസ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പര്‍ഡ് ഹോംസ്റ്റേയില്‍ രണ്ടുമാസം മുമ്പാണ് ക്രൂര പീഡനമുണ്ടായത്. ഹോംസ്റ്റേയില്‍ കൂട്ടുകാരനൊപ്പം താമസിക്കാനെത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

യുവാവിനെ മര്‍ദിച്ച് മുറിക്ക് പുറത്താക്കിയ ശേഷമായിരുന്നു പീഡനം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങളുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് 30,000 രൂപ തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടതോെട യുവാവ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആറുപേര്‍ പിടയിലായത്.

Top