forward block included in udf

തിരുവനന്തപുരം: ഫോര്‍വേഡ് ബ്ലോക്കിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ മുന്നണി യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരത്തു ചേര്‍ന്ന യുഡിഎഫ് മുന്നണിയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

രമേശ് ചെന്നിത്തല അവതരിപ്പിച്ച നിര്‍ദേശത്തെ സിഎംപി എതിര്‍ത്തെങ്കിലും ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. ആര്‍എസ്പി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല.

സ്വമേധയാ മുന്നണിവിട്ട കെ എം മാണിയെ അങ്ങോട്ടുപോയി തിരിച്ചുവിളിക്കേണ്ടെന്നും യുഡിഎഫ് തീരുമാനിച്ചു.

മുന്നണിയില്‍ ആലോചിക്കാതെ കെഎം മാണിയെ തിരിച്ചുവിളിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസന് യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജെഡിയുവാണ് വിമര്‍ശനമുന്നയിച്ചത്.

മാണിയെ ക്ഷണിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാണി വരുന്നതില്‍ സന്തോഷം എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഹസന്‍ വിശദീകരിച്ചു.

Top