തൃശൂര്‍: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ഒടിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വലതു കൈയും ഇടതുകാലുമാണ് ഒടിഞ്ഞ നിലയിലുള്ളത്.
മൃതദേഹം തമിഴ്നാട് സ്വദേശിയുടേതാകാമെന്നാണ് പൊലീസിന്റെ നിഗമനം.ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു കാര്‍ ഈ വഴി വന്നതായി സമീപത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.