തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51-കാരിയെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ശിഖയെ വീടിനുള്ളിൽ ഷോക്കേറ്റ നിലയില്‍ കണ്ടതിനെ തുടർന്ന് കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സംശയത്തെ തുടര്‍ന്ന് ശിഖയുടെ ഭര്‍ത്താവ് അരുണിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശിഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.